പത്തനംതിട്ട: ആനിക്കാട് ഗ്രാമ പഞ്ചായത്ത് വനിതപ്രസിഡന്റിന് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ റിമാന്‍ഡിലായി. പൊതുസ്ഥലത്ത് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം അയിരൂര്‍തറ സ്വദേശി അജിത് ഫ്രാന്‍സിസ് ആണ് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ഡാനിയേലിനും വനിതാ ജീവനക്കാര്‍ക്കും നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ചത്.
ഇവരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. ഇതോടെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















