ന്യൂദല്‍ഹി: നാല് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയുമായി ഇന്ത്യ ഒപ്പുവച്ച പുതിയ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ സ്വിസ് വൈനുകളുടെയും ചോക്ലേറ്റുകളുടെയും വില കുറഞ്ഞേക്കും.
സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌െൈറ്റന്‍ എന്നീ രാജ്യങ്ങളുള്‍പ്പെട്ട യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചിരുന്നു. അതാണിപ്പോള്‍ നിലവില്‍ വന്നത്.
കരാര്‍ പ്രകാരം, ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന 80-85% സാധനങ്ങളുടെയും തീരുവ ഇന്ത്യ പൂര്‍ണ്ണമായി ഇല്ലാതാക്കും, അതേസമയം ഇന്ത്യന്‍കയറ്റുമതിക്കാര്‍ക്ക് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ വിപണികളിലെ 99% സാധനങ്ങളിലും തീരുവ രഹിത പ്രവേശനം ലഭിക്കും.
കരാറിന്റെ ഭാഗമായി അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബന്ധപ്പെട്ട രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇന്ത്യയ്‌ക്ക് മേല്‍ അമേരിക്ക 50% ഉയര്‍ന്ന തീരുവ ചുമത്തിയ പശ്ചാത്തലത്തില്‍ ഈ കരാറിന് വലിയ വ്യാപാര പ്രാധാന്യമുണ്ട്. യുഎസ് തീരുവകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ നിരവധി വ്യാപാര കരാറുകളെക്കുറിച്ച് നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
















