തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മന്ത്രി വി. എന്‍. വാസവന്‍. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടപ്പെടുത്തി വായിക്കാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയെടുത്തത് വെള്ളാപ്പള്ളിയാണ്.പകരക്കാരന്‍ ഇല്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് അദ്ദേഹം പറഞ്ഞു.
എസ് എന്‍ ഡി പി യോഗം ശിവഗിരി യൂണിയന്‍ മന്ദിര ഉദ്ഘാടന ചടങ്ങില്‍ ആണ് മന്ത്രിയുടെ പ്രശംസ.30 വര്‍ഷമായി അജയ്യനായി വെളളാപ്പളളി നേതൃത്വത്തില്‍ തുടരുകയാണെന്ന് വാസവന്‍ ചൂണ്ടിക്കാട്ടി.
പ്രസ്ഥാനത്തോട് വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും കടക്കുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എന്‍. വാസവന്‍ പറഞ്ഞു.
അതേസമയം വര്‍ക്കലയില്‍ നിന്ന് നല്ലത് കേട്ടതില്‍ സന്തോഷമെന്ന് വെളളാപ്പളളി പറഞ്ഞു.തന്നെ ഒരുപാട് കുറ്റം പറഞ്ഞ സ്ഥലമാണിത്. മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ട്രാക്ക് തെറ്റിയാണ് എസ്എന്‍ഡിപി യോഗത്തിലേക്ക് വന്നതെന്നും വെളളാപ്പളളി പറഞ്ഞു.
















