കോട്ടയം : അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു.വൈക്കം ഉദയനാപുരത്ത് ആണ് സംഭവം.
ബീഹാര്‍ സ്വദേശി അബ്ദുല്‍ ഗഫാറിന്റെ മകന്‍ ഹര്‍സാന്‍ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയില്‍ കളിക്കവെ വെള്ളത്തില്‍ വീഴുകയായിരുന്നു.
നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുമ്പുഴിക്കര എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഫര്‍സാന്‍. ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസിക്കുന്നത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
















