ചെന്നൈ: വിജയ് യുടെ റാലിക്കിടെ കരൂരില്‍ ഉണ്ടായ ദുരന്തത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ടിവികെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് , ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് കേസെടുത്തതോടെ ടിവികെ ജില്ലാ നേതാക്കള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് വ്യാപക തിരച്ചിലാണ്.
പരിപാടി നടത്തിപ്പ്് ചുമതലയുണ്ടായിരുന്ന പത്ത് പേരില്‍ ഒരാളായ കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജ്, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. പൗന്‍രാജ് ആണ് പരിപാടിക്ക് അനുമതി തേടി അപേക്ഷ നല്‍കിയത്. പൊലീസിന്‌റെ മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
















