തൃശൂര്‍: 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍.തളിക്കുളത്ത് ആണ് സംഭവം.
എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശി ഫസീല (33) എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.
















