പാലക്കാട്: മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. ചെര്‍പ്പുളശേരി മാരായമംഗലത്ത് ആണ് സംഭവം.
മാരായമംഗലം കുളപ്പട വാലിപ്പറമ്പില്‍ ബാലകൃഷ്ണന്‍ (55), ഭാര്യ ശ്രീപ്രിയ(47) എന്നിവര്‍ക്കാണ് കുത്തേറ്റത്. അറസ്റ്റിലായ മകന് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
പിതാവിന്റെ കഴുത്തിലും തലയിലുമാണ് പരിക്ക്. മാതാവിന്റെ രണ്ട് ചെവികളിലുമാണ് പരിക്ക്.
















