വാളയാര്‍: 20 ലക്ഷം രൂപ വില മതിക്കുന്ന 211 ഗ്രാം മാരക ലഹരി വസ്തു മെത്താഫിറ്റമിനുമായി ചാവക്കാട് സ്വദേശി ഷെമീറിനെ വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് ഇയാള്‍ മെത്താഫിറ്റമിന്‍ കടത്തിയത്.
ചാവക്കാട് പ്രദേശത്ത് ചില്ലറ വില്‍പനയ്‌ക്ക് വാങ്ങിയതാണ് മെത്താഫിറ്റമിനെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം. എയുമായി രണ്ടുപേരെ മഞ്ചേരി പൊലീസും അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് പൊറ്റയില്‍ മലയന്‍ ഷാഹുല്‍ ഹമീദ് (37), കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് സജ്മീര്‍ (33) എന്നിവരാണ് പിടിയിലായത്.
















