ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ അപേക്ഷയുമായി വന്ന മാവോയിസ്റ്റുകളെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങാനായിരുന്നു അമിത് ഷാ അവരോട് പറഞ്ഞത്.
“ആയുധങ്ങള്‍ താഴെ വെയ്‌ക്കൂ, പൊലീസ് നിങ്ങള്‍ക്ക് നേരെ നിറയൊഴിക്കില്ല”- ഇവര്‍ക്കുള്ള പ്രതികരണമായി അമിത് ഷാ പറഞ്ഞു. ന്യൂദല്‍ഹിയില്‍ നക്സല്‍ മുക്ത ഭാരതം എന്ന വിഷയത്തില്‍ പ്രസംഗിക്കുമ്പോഴാണ് അമിത് ഷാ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
2026 മാര്‍ച്ചോടെ നക്സല്‍ മുക്ത, മാവോയിസ്റ്റ് മുക്ത ഭാരതം സൃഷ്ടിക്കുമെന്നതാണ് അമിത് ഷായുടെ വാഗ്ദാനം.
















