കൊച്ചി: തത്തയെ പിടിക്കാന്‍ ശ്രമിക്കവെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു.ആലുവയില്‍ ആണ് സംഭവം.
വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാന്‍ മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഉണങ്ങിയ തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാനായിരുന്നു ശ്രമം. തല ഉണങ്ങി നിന്ന തെങ്ങ് സിനാനും മറ്റ് നാല് സുഹൃത്തുകളും ചേര്‍ന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ശരീരത്തിലേക്ക് തെങ്ങ് വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയലക്കാട് വീട്ടില്‍ സുധീര്‍-സബിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് സിനാന്‍.
















