Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിപ്പാട് ചെല്ലപ്പ പണിയ്‌ക്കര്‍: നാദസ്വരത്തിലെ നാദസൗഭഗം

ഡോ.കെ.പരമേശ്വരന്‍ by ഡോ.കെ.പരമേശ്വരന്‍
Sep 28, 2025, 06:20 am IST
in Samskriti

ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മേടം ഒന്നിന് കൊടിയേറുന്ന ഉത്സവം എന്റെ ബാല്യകാലത്തിന് നിറപ്പകിട്ടേറ്റിയിരുന്ന അനുഭവമായിരുന്നു. അപ്പോഴേക്ക് വര്‍ഷാന്ത പരീക്ഷകളെല്ലാം കഴിഞ്ഞ്, മധ്യവേനലൊഴിവിന് സ്‌കൂളടച്ചു കഴിയും. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം വേനലൊഴിവ് കൊണ്ടാടാന്‍ ഞാന്‍ ഹരിപ്പാട്ടും!

മദ്ധ്യവേനലവധി ആഘോഷിക്കാന്‍ മുത്തശ്ശി താമസിച്ചിരുന്ന ഹരിപ്പാട് ഡാണാപ്പടിയിലുള്ള വേട്ടാക്കോട്ട് മഠത്തില്‍ ഞാനെത്തി അധികം കഴിയുന്നതിന് മുന്‍പാണ് ഉത്സവം കൊടികയറുക. അതിനു മുന്‍പ് ഉത്സവ പരിപാടികളെ കുറിച്ചുള്ള ‘കുറുങ്കൈയ്യേടു’മായി കമ്മിറ്റിക്കാര്‍ പിരിവിന് മുത്തശ്ശനെ കാണാനെത്തും. അതോടെ ഞാന്‍ ഉത്സവാഘോഷത്തിന്റെ ഉല്‍സാഹത്തിലാകും കൈപ്പുസ്തകത്തില്‍ കൊടുത്തിട്ടുള്ള നാദസ്വര പാര്‍ട്ടികളുടെ വിശദാംശങ്ങളാണ് എന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നത്. ആദ്യ നാളുകളില്‍ ഹരിപ്പാട്ട് ചുറ്റുവട്ടത്തുള്ള തുറവൂര്‍ സിസ്സ്‌റ്റേഴ്‌സ്, കരുവാറ്റ സഹോദരന്‍മാര്‍, ഹരിപ്പാട്ടമ്പലത്തിലെ ആസ്ഥാന വിദ്വാന്മാരായ ഹരിപ്പാട് ബ്രദേഴ്‌സ് തുടങ്ങിയവരായിരിയ്‌ക്കും വൈകിട്ടത്തെ ശ്രീബലി (ശിവേലി)യ്‌ക്കു ശേഷം ആനപ്പുറത്തെഴുന്നള്ളുന്ന വേലായുധ സ്വാമിയ്‌ക്കു മുന്നില്‍ നാദസ്വര കച്ചേരി നടത്തുന്നത്. ഏഴാം ഉല്‍സവത്തോടെ കാര്യങ്ങള്‍ക്ക് കൊഴുപ്പേറും – തമിഴ് നാട്ടില്‍ നിന്നുള്ള നാമഗിരിപ്പേട്ട കൃഷ്ണന്‍, മധുര ഗജച സഹോദരര്‍കള്‍, തിരുവീഴ്മലൈ ബ്രദേഴ്‌സ്, ക്‌ളാരിനെറ്റ് ചക്രവര്‍ത്തി അ ഗ ഇ നടരാജന്‍ തുടങ്ങിയ എണ്ണം പറഞ്ഞ കലാകാരന്‍മാര്‍ അണിനിരക്കുകയായി.

ഹരിപ്പാട്ടമ്പലത്തിലെ ഈ ഉത്സവ നിറപ്പകിട്ടിന്റെ പശ്ചാത്തലത്തിലാണ് 60കളില്‍ ഏറെ പ്രശസ്തരായിരുന്ന ഹരിപ്പാട് സഹോദരന്‍മാരെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ഇതള്‍ വിടരുന്നത്. എല്ലാ സന്ധ്യകളിലും ഹരിപ്പാട്ടമ്പലത്തില്‍ പോയി തൊഴുതു വരുന്നത് ദിനചര്യയാക്കിയിരുന്ന ഒരു സംഘം കൂട്ടുകാരികള്‍ മുത്തശ്ശിക്കൂണ്ടായിരുന്നു. അങ്ങിനെ മുത്തശ്ശിയുടെ കൂടെ ദീപാരാധന സമയത്ത് അമ്പലത്തിലെത്തുന്ന എന്നെ ബാല്യത്തില്‍ തന്നെ ഹരിപ്പാട് സഹോദരന്‍മാരുടെ നാദസ്വരം വായന അഗാധമായി സ്വാധീനിച്ചിരുന്നു.

ഒരിയ്‌ക്കല്‍ ഹരിപ്പാട്ട് മുത്തശ്ശിയുടെ സ്‌നേഹപൂര്‍ണ്ണമായ പ്രേരണയെ തുടര്‍ന്ന് കാവടിയെടുത്തപ്പോള്‍ ചെല്ലപ്പ പണിയ്‌ക്കരാശാന്‍ സൗമനസ്യത്തോടെ നാദസ്വരം വായിച്ചത് എന്നെ തരളിതനാക്കുന്ന മറ്റൊരോര്‍മ്മയാണ്.

കലാപരമായി ഏറെ വേരോട്ടമുള്ള കുടുംബത്തിലെ ആറ് സഹോദരങ്ങളില്‍ പെട്ടവരാണ് ഹരിപ്പാട് ബ്രദേഴ്‌സ് എന്ന് അറിയപ്പെട്ടിരുന്ന ചെല്ലപ്പ പണിയ്‌ക്കരും ഗോപാലകൃഷ്ണ പണിയ്‌ക്കരും. ഇവരുടെ അച്ഛന്‍ പ്രമുഖ നാദസ്വര വിദ്വാനായിരുന്ന അമ്പലപ്പുഴ കേശവ പണിയ്‌ക്കര്‍, ഓമനക്കുട്ടി ടീച്ചര്‍, എം.ജി. രാധാകൃഷ്ണന്‍, എം.ജി. ശ്രീകുമാര്‍, എന്നിവരുടെ അമ്മയും സംഗീതാദ്ധ്യാപികയുമായിരുന്ന മേടയില്‍ കമലാക്ഷിയമ്മയുടെ അമ്മാവനായിരുന്നു.

ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തമിഴ്‌നാട്ടിലെ തിരുവിടൈമരുതൂരില്‍ പ്രഗത്ഭ സംഗീതജ്ഞനായ വീരാസാമി പിള്ളയുടെ അടുക്കല്‍ ഗുരുകുല സമ്പ്രദായത്തില്‍ നാദസ്വരവാദനത്തിന്റെ ഒട്ടനവധി സൂക്ഷ്മാംശങ്ങള്‍ സ്വായത്തമാക്കി. അന്നവിടെ അമ്പലപ്പുഴ സഹോദരന്‍മാരും ഏറ്റുമാനൂര്‍ ചെല്ലപ്പ പണിയ്‌ക്കരും മറ്റും സതീര്‍ത്ഥ്യരായുണ്ടായിരുന്നു. നാദസ്വരക്കാര്‍ക്ക് വായ്‌പ്പാട്ടില്‍ നല്ല ഉപസ്ഥിതി വേണമെന്ന് വീരാസാമി പിള്ള നിഷ്‌ക്കര്‍ഷിച്ചിരുന്ന കാര്യവും അത് നാദസ്വര വായനയുടെ സ്വാഭാവികതയ്‌ക്ക് നല്‍കിയിരുന്ന ഭംഗിയേയും സ്‌നിഗ്ധതയേയും കുറിച്ച് ചെല്ലപ്പ പണിയ്‌ക്കരാശാന്‍ വാചാലനായിരുന്നത് എനിയ്‌ക്ക് ചെറിയ ഓര്‍മ്മയുണ്ട്.

ഗോപാലകൃഷ്ണ പണിയ്‌ക്കരുമായി ചേര്‍ന്ന് ഹരിപ്പാട് ബ്രദേഴ്‌സ് എന്ന പേരില്‍ ചെല്ലപ്പ പണിയ്‌ക്കര്‍ ഒരു കാലത്ത് മധ്യതിരുവിതാംകൂര്‍ ക്ഷേത്രോത്സവങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു. തമിഴ്‌നാട്ടിലും ഇവര്‍ക്ക് ഒരു കാലത്ത് നല്ല പ്രശസ്തിയുണ്ടായിരുന്നു. ട്രിച്ചി, തിരുനെല്‍വേലി ജില്ലകളിലെ ധാരാളം ക്ഷേത്രോത്സവങ്ങളില്‍ ഇവര്‍ പങ്കെടുക്കാറുമുണ്ടായിരുന്നു.

പിന്നീട് ഹരിപ്പാട്ടമ്പലത്തില്‍ ഒന്നാം നാദസ്വര വിദ്വാനായി ചെല്ലപ്പ പണിയ്‌ക്കര്‍ക്ക് നിയമനം ലഭിച്ചു. ക്ഷേത്രത്തില്‍ അനേക വര്‍ഷം ജോലി ചെയ്ത് വിരമിച്ച ശേഷം വൈയ്‌ക്കം ക്ഷേത്ര കലാപീഠത്തില്‍ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ട്ടിച്ചു. അക്കാലത്ത് അദ്ദേഹം രചിച്ച സംഗീതത്ത്വങ്ങളെ കുറിച്ചുള്ള ചെറിയ പുസ്തകം സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വഴികാട്ടിയാണ്.

1991-ല്‍ 69-ാം വയസ്സിലാണ് നാദസ്വര ലോകത്ത് ഹരിപ്പാടിന് സ്ഥിരപ്രതിഷ്ഠ നല്‍കിയ ചെല്ലപ്പ പണിയ്‌ക്കര്‍ വിഷ്ണുപദം പൂകിയത്.

 

 

Tags: Carnatic Musicianഇങ്ങനെ ഇവര്‍ പാടിHaripad Chellappa PanickerNadaswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍: അഭിജാതം, അഭിരാമം, അനന്യം

Samskriti

റ്റി വി വാസന്‍: താള’വാസന’യുടെ വിദ്വത്‌രൂപം

Samskriti

മാവേലിക്കര വേലുക്കുട്ടി നായര്‍: തഞ്ചാവൂര്‍ ബാണിയുടെ താളഭംഗി

Samskriti

ചാലക്കുടി എന്‍ എസ് നാരായണ സ്വാമി: വയലിനിലൊരു ചാലക്കുടി മാധുര്യം

1. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും യേശുദാസിനും ഒപ്പം, 2. എംഎസ് സുബ്ബലക്ഷ്മിയുടെ കച്ചേരിയില്‍
Samskriti

മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍: മധുര മൃദംഗത്തിന്റെ മാവേലിക്കര പ്രഭാവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.