ന്യൂദല്‍ഹി: എ ഐ (നിര്‍മ്മിത ബുദ്ധി) രംഗത്ത് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മാതൃകമ്പനിയായ മെറ്റയുമായി സംയുക്ത സംരംഭത്തിനുള്ള അംബാനിയുെട റിലയന്‍സ് ഇന്‍ഡ്സ്സ്ട്രീസിന്റെ പ്ലാന് അംഗീകാരം. യൂറോപ്യന്‍ യൂണിയനാണ് 855 കോടി രൂപയുടെ ഈ പദ്ധതിക്ക് പച്ചക്കൊടി വീശിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഈ പദ്ധതി മുകേഷ് അംബാനി അവതരിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോഴാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിക്കുന്നത്.
ഈ സംയുക്ത സംരംഭത്തില്‍ 70 ശതമാനം പങ്കാളിത്തം റിലയന്‍സിനായിരിക്കും. ബാക്കി 30 ശതമാനം മാത്രമാണ് മെറ്റയ്‌ക്ക് ഉള്ളത്. വിവിധ സ്ഥാപനങ്ങള്‍ക്ക് കസ്റ്റമൈസ് ചെയ്യാവുന്ന രീതിയില്‍ എഐ സാസ് മോഡല്‍ ഉണ്ടാക്കുക, വിപണന-വില്‍പന രംഗത്ത് എഐയുടെ ഒരു ജെനറേറ്റീവ് മോഡല്‍ നിര്‍മ്മിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
















