ന്യൂദല്‍ഹി: റേഷന്‍ ഡിപ്പോ കൈക്കൂലി കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിനെതിരെ അടൂര്‍ പ്രകാശ് എംപി സുപ്രീം കോടതിയില്‍. 475 ദിവസം വൈകി നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കേരള ഹൈക്കോടതി നടപടിക്കെതിരെയാണ് അടൂര്‍ പ്രകാശ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അടൂര്‍ പ്രകാശിനെ കോഴിക്കോട് വിജിലന്‍സ് കോടതി കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിട്ടുണ്ട്. അപ്പീല്‍ വൈകിയതില്‍ സര്‍ക്കാരിന് കൃത്യമായ വിശദീകരണം ഇല്ലെന്നും അടൂര്‍ പ്രകാശ് ഹര്‍ജിയില്‍ പറയുന്നു.
യുഡിഎഫ് ഭരണ കാലത്ത് 2005ല്‍ അടൂര്‍ പ്രകാശ് ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാനായി കോഴിക്കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് കേസ്. കേസ് അടുത്തമാസം ആറിന് സുപ്രീംകോടതി പരിഗണിക്കും.
















