കോട്ടയം: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരമായ കോട്ടയം താഴത്തങ്ങാടി ജലോത്സവത്തില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാവായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തും എത്തി. 3:18:080 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് വീയപുരം ചുണ്ടന്‍ ജേതാവായത്. രണ്ടാം സ്ഥാനത്തെത്തിയ മേല്‍പാടം 3:18:280 മിനിറ്റില്‍ ഫിനിഷ് ചെയ്തു. നടുഭാഗം 3:19:673 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
സിബിഎല്ലിലെ ആദ്യ മത്സരമായ കൈനകരി ജലോത്സവത്തിലും വീയപുരമാണ് ജേതാവായത്.
















