കോട്ടയം: പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തന്റെ രാഷ്‌ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു. അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്‌ദേഹം വ്യക്തമാക്കി.
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സുകുമാരന്‍ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴായിരുന്നു അദ്‌ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
















