കോട്ടയം : തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കരിപ്പാടം ദാരുസദയില്‍ മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. മൂവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റഷീദിനെയും ഋതികിനെയും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലപ്പാറ കൊങ്ങിണിമുക്കിലാണ് അപകടമുണ്ടായത്. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് തലപ്പാറ-എറണാകുളം റോഡില്‍ തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു.
















