കൊച്ചി : തൃപ്പൂണിത്തുറയ്‌ക്കു സമീപം ഇരുമ്പനത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം കുഴിവേലിപറമ്പില്‍ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ കാക്കനാട്ടെ ജോലി സ്ഥലത്തേയ്‌ക്ക് പോകുന്നതിനിടെയാണ് ശ്രീലക്ഷ്മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചത്.
















