പാലക്കാട്: അട്ടപ്പാടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിന്റെ മകള്‍ അരുന്ധതി(16) ആണ് മരിച്ചത്.
അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
















