കൊല്ലം:ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു വീണ്ടും പിടിയില്‍. കൊല്ലം പുതുക്കുളം സ്വദേശിയായ തീവെട്ടി ബാബു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത്.
തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ പരിയാരം ഏമ്പേറ്റിലുള്ള ഗ്രൗണ്ടിന് സമീപത്തു വെച്ച് ഇയാള്‍ പിടിയിലായി. അഞ്ചു ദിവസം മുന്‍പാണ് പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തില്‍ നടത്തിയ മോഷണത്തിന് ബാബു പിടിയിലായത്.
babu. 60 വയസുളള തീവെട്ടി ബാബു നാല്പതിലധികം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തടവ് ചാടിയതിന് ഇയാള്‍ക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.
















