തൃശൂര്‍: സിപിഎം വനിത നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണമെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ വി സത്താറിനെതിരെ പൊലീസ് കേസെടുത്തു.ചാവക്കാട് നഗരസഭ കൗണ്‍സിലറാണ് കെവി സത്താര്‍. ചാവക്കാട് പൊലീസാണ് കേസെടുത്തത്.
സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയുമാണ് പരാതി നല്‍കിയത്.ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ പ്രതിപക്ഷം എന്ന യു ട്യൂബ് ചാനലിന്റെ ഉടമ ഷാജഹാനെ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഷാജഹാന്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങിയപ്പോള്‍ പുറത്ത് സി പി എം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു.പൊലീസ് സംരക്ഷണയിലാണ് ഷാജഹാന്‍ മടങ്ങിയത്.
















