ന്യൂദൽഹി : മാസങ്ങൾ നീണ്ട പരിശീലനം ഫലംകണ്ടു. കരുത്തരെ കൈക്കരുത്താൽ കീഴടക്കി പോലീസുദ്യോഗസ്ഥൻ സ്വന്തമാക്കിയത് വെള്ളി മെഡൽ. ഹരിയാനയിലെ മധുപനിൽ നടന്ന ദേശീയ പോലീസ് റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരള പോലീസിനെ പ്രതിനിധീകരിച്ച് പഞ്ചഗുസ്തി മത്സരത്തിൽ റൂറൽ ജില്ലയിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ സനീഷിനാണ് വെള്ളി മെഡൽ.
85 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം. മുൻ വർഷങ്ങളിൽ ഇതേ ഇനത്തിൽ സ്വർണ്ണ – വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. പെരുമ്പാവൂർ ഐമുറി സ്വദേശിയാണ്. സനീഷിനെ ജില്ലാ പോലീസ് മേധാവി എം. ഹേമലത അഭിനന്ദിച്ചു.
















