തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ചുമതല ഡോ സി.ജി. ജയചന്ദ്രന് നല്‍കി ഉത്തരവിട്ടു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ജയചന്ദ്രന്‍.
മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന പരാതികള്‍ക്കിടെയാണ് മാറ്റം.സൂപ്രണ്ട് ആയിരുന്ന ഡോ സുനില്‍കുമാര്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു. സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുനില്‍ കുമാര്‍ കത്ത് നല്‍കിയിരുന്നു.
ചികിത്സാ ഉപകരണ ക്ഷാമമുണ്ടെന്ന് പുറത്തറിയിച്ച ഡോ. ഹാരിസ് ഹസനെതിരെ മുന്‍ സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ വിവാദമായിരുന്നു. 2024 മേയ് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടായിരുന്നു ഡോ. സുനില്‍കുമാര്‍.
















