കൊച്ചി : കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ ഭാര്യ നല്‍കിയ അധിക്ഷേപ പരാതിയില്‍ പൊലീസ് പരാതിക്കാരിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ അധിക്ഷേപക്കേസിലെ പ്രതിയാണ് സി കെ ഗോപാലകൃഷ്ണന്‍.
ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ സൈബര്‍ പൊലീസും പറവൂര്‍ പൊലീസുമാണ് കേസെടുത്തത്. കെ ജെ ഷൈനിനെതിരെ പോസ്റ്റിട്ടതിന് പിന്നാലെ തന്റെ ഭാര്യയുടെയും മകളുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി നേരത്തേ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ തനിക്കെതിരെ ചില ഇടത് അനുകൂല ഹാന്‍ഡിലുകള്‍ അധിക്ഷേപം നടത്തുന്നതായി പരാതിക്കാരിയും പറയുകയുണ്ടായി.
അതേിനിടെ, കെ ജെ ഷൈന് എതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ തുടര്‍നടപടികളെടുക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. മൂന്ന് പ്രതികള്‍ക്കും ഹാജരാകണം എന്ന് കാണിച്ച് അന്വേഷണസംഘം നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് തുടര്‍നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. കേസില്‍ ഒന്നാം പ്രതിയായ സി കെ ഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
















