കല്യാണ്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കും വിധത്തിൽ മോര്‍ഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ സാരിയുടുപ്പിച്ച് നാട്ടുകാർ . മഹാരാഷ്‌ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രകാശ് എന്ന ‘മാമ’ പഗാരെ ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രിയുടെ ഒരു മോര്‍ഫ് ചെയ്ത ദൃശ്യം പങ്കുവെച്ചതോടെയാണ് സംഭവം.
ഡോംബിവ്ലിയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹിയായ പഗാരെ നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ‘പെണ്‍കുട്ടികളേ ക്ഷമിക്കണം, എനിക്കും ട്രെന്‍ഡില്‍ തുടരണം’ എന്ന അടിക്കുറിപ്പോടെ തിങ്കളാഴ്ചയാണ് എഡിറ്റ് ചെയ്ത ദൃശ്യം പോസ്റ്റ് ചെയ്തത്. പ്രശസ്തമായമറാത്തി ഗാനത്തിന്റെ പശ്ചാത്തലത്തില്‍, സാരിയുടുത്ത മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് ക്ലിപ്പില്‍ ഉണ്ടായിരുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായാണ് നാട്ടുകാർ പഗാരെയെ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് സാരി ഉടുപ്പിച്ചത് .
















