കോഴിക്കോട്: മദ്യലഹരിയില്‍ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്‌സൈസ് ഡ്രൈവറെ സസ്പന്‍ഡ് ചെയ്തു.ഫറോക്ക് എക്‌സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസണിനെയാണ് സസ്പന്‍ഡ് ചെയ്തത്.
കോഴിക്കോട് ഫാറോക്കിലാണ് സംഭവം. മദ്യലഹരിയില്‍ ഇയാള്‍ ഓടിച്ച എക്‌സൈസ് വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞു വച്ചു. പൊലീസ് അറസ്റ്റ് ചെയ്ത എഡിസണെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
















