താനൂർ: ഉണ്യാൽ അഴീക്കൽ കടലിൽനിന്ന് രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. മത്സ്യബന്ധനത്തിനുപോയ പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്‌ക്കൽ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്. പിച്ചളയിൽ തീർത്ത, അഞ്ച് കിലോയിലേറെവരുന്ന വിഗ്രഹങ്ങൾ ഇപ്പോൾ താനൂർ പോലീസ്സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. മോഷണംപോയ വയാണോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















