കോഴിക്കോട് : കാരശേരിയില്‍ പഴയ കെട്ടിടത്തിന് ചുറ്റുമതില്‍ മാത്രം നിര്‍മ്മിച്ച് കെട്ടിട നവീകരണ ഉദ്ഘാടനം നടത്താനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പ്രസിഡന്റിനെയും അംഗങ്ങളെയും നാട്ടുകാര്‍ മടക്കി അയച്ചു.
കാരശേരി എള്ളങ്ങള്‍ കോളനിയിലെ എസ്ഇ കലാകേന്ദ്രം ഉദ്ഘാടനം ആണ് നാട്ടുകാര്‍ തടഞ്ഞത്. പ്രസിഡന്റ് സുനിത രാജനെയാണ് നാട്ടുകാര്‍ തടഞ്ഞ് മടക്കി അയച്ചത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു എസ്ഇ കലാകേന്ദ്രം ഉദ്ഘാടനം ചെയ്യാനായി പ്രസിഡന്റും അംഗങ്ങളും എത്തിയത്. വൈകിട്ട് അഞ്ചു മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഈ സമയത്തായിരുന്നു നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പഴയ കെട്ടിടത്തിന് ചുറ്റുമതില്‍ കെട്ടി പെയിന്റ് മാത്രം അടിച്ച് നവീകരിച്ചെന്ന് പറയാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
എല്ലാ നിര്‍മാണവും പൂര്‍ത്തീകരിച്ച ശേഷം ഉദ്ഘാടനം ചെയ്താല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തട്ടിക്കൂട്ട് ഉദ്ഘാടനമാണ് നടക്കുന്നതെന്നും അതിന് സമ്മതിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഉദ്ഘാടനം ചെയ്യാതെ ജനപ്രതിനിധികള്‍ മടങ്ങിപ്പോയി.
















