കൊച്ചി: പബ്ബില്‍ വീണ്ടും പോര്‍വിളി നടത്തിയതിനെ തുടര്‍ന്ന് മരട് അനീഷിന്റെ സംഘത്തില്‍പ്പെട്ട സെബിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. എറണാകുളം സൗത്തിലെ പബ്ബിലാണ് സംഭവം ഉണ്ടായത്.കൊച്ചി കോര്‍പ്പറേഷനിലെ ജനപ്രതിനിധിയായ ഷിബിനെ സെബിന്‍ ഭീഷണിപ്പെടുത്തി.
ഷിബിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.പബ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
















