പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ചവരെ ജയിലിലേക്ക് അയയ്‌ക്കണമെന്ന് മുൻ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയ്‌ക്കെതിരെ നടന്ന അധിക്ഷേപങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
“ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, ഞാൻ അത് ആവർത്തിക്കുന്നു . അത് ഒരു അമ്മയാണ്. ഒരു വ്യക്തിയെ പ്രസവിക്കുന്നത് സ്ത്രീയാണ് . അതിനാൽ, ഒരു അമ്മയെ അപമാനിക്കുകയും അവർക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്തവർക്കെതിരെ എഫ്‌ഐആർ ചുമത്തി ജയിലിലേക്ക് അയയ്‌ക്കണം. ഒരു സ്ത്രീയെ അപമാനിച്ചവരെ ജയിലിലേക്ക് അയയ്‌ക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഞാൻ ഭഗവദ് ഗീതയെ തൊട്ട് കൃഷ്ണ ഭഗവാന് മുന്നിൽ സത്യം ചെയ്യുന്നു, ഞാൻ ഒരിക്കലും ആർജെഡിയിലേക്ക് തിരിച്ചുവരില്ല”
തേജ് പ്രതാപ് യാദവ് പറഞ്ഞു.
ബീഹാറിലെ മഹുവ അസംബ്ലിയിൽ നടന്ന പൊതുയോഗത്തിലാണ് പ്രതിപക്ഷ നേതാവും, തേജ് പ്രതാപ് യാദവിന്റെ സഹോദരനുമായ തേജസ്വി യാദവ് ഹീരാബെൻ മോദിയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചത്. പട്‌നയിലെ ഗാന്ധി മൈതാൻ പോലീസാണ് തേജസ്വി യാദവിനും മഹുവ എംഎൽഎ മുകേഷ് കുമാർ റോഷനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
















