Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പല ദേശത്തിന്റെ കഥകള്‍, പല ജീവിതങ്ങള്‍

ജയചന്ദ്രന്‍ കെ. by ജയചന്ദ്രന്‍ കെ.
Sep 21, 2025, 05:22 pm IST
in Varadyam, Literature

കാലത്തിനും ദേശത്തിനും അതീതമായി സഞ്ചരിക്കുന്നതാണ് ഡോ. പ്രേംരാജ് കെ.കെയുടെ ചെറുകഥാ സമാഹാരം സുലോഷോവ ഡയറി എന്ന ചെറുകഥ സമാഹാരത്തിലെ കഥകള്‍. പല ദേശങ്ങളിലൂടെ വായനക്കാരെ കൂട്ടികൊണ്ടു പോകാന്‍ ഇതിലെ കഥകള്‍ക്ക് കഴിഞ്ഞിരിക്കുന്നു. മലയാളികള്‍ക്ക് അത്രയൊന്നും പരിചയമില്ലാത്ത പോളണ്ടിലെ സുലോഷോവ എന്ന ഗ്രാമവും അലാസ്‌കയിലെ വിറ്റിയ എന്ന രസകരമായ ഇടവും അവിടുത്തെ ആള്‍ത്താമസമുള്ള ബിഗിച്ച് ടവേഴ്‌സ് എന്ന കെട്ടിടവും ജാഫ്‌ന പട്ടണവും താണ്ടി ചെന്നൈയില്‍ ചില ജീവിതങ്ങള്‍ കണ്ട് കര്‍ണാടകത്തിലൂടെ സഞ്ചരിച്ച് കേരളത്തില്‍ എത്തുമ്പോള്‍ മുന്നേ പറഞ്ഞത് എത്ര ശരിയാണെന്ന് അതിശയിച്ചുപോകും.

ഇതിലെ ആദ്യകഥ, സുലോഷോവ ഡയറി , പോളണ്ടിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ്. അഞ്ചു തലമുറ മുമ്പ് നടന്ന ഒരു ചരിത്ര സംഭവവുമായി കോര്‍ത്തിണക്കിയാണ് ഈ കഥ പറയുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ കരാള ഹസ്തത്തില്‍നിന്നു രക്ഷപ്പെട്ട ഒരാള്‍ എത്തിപ്പെടുന്നത് ഈ ഗ്രാമത്തിലാണ്. ആ മനുഷ്യനെ തേടി അഞ്ചാം തലമുറയിലെ ഒരു പെണ്‍കുട്ടി എത്തുന്നത് യാദൃച്ഛികമാണോ അതോ ഏതോ വിഭ്രാന്തിയില്‍ പെട്ട് ഉഴലുകയാണോ അവള്‍? വായനക്കാരുടെ ചിന്തകള്‍ക്ക് ആളിപ്പടരാനുള്ള ഒരു തീപ്പൊരി വിതറിയിട്ട് കഥാകാരന്‍ വായനക്കാരെ വീക്ഷിക്കുന്നു.

കാസര്‍കോടിന്റെ മണ്ണില്‍ താളം കൊട്ടുന്ന തെയ്യക്കോലങ്ങളുടെ ഓര്‍മ്മകളിലൂടെ കഥാകാരന്‍ വായനക്കാരെ തെയ്യം കാണാന്‍ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് ‘ആരെ കൊത്തിയാലും ചോരല്ലേ ‘. ‘പൊട്ടന്‍ തെയ്യം ‘ ഒരു കുഞ്ഞു മനസ്സിനെ എങ്ങനെയാണ് സ്വാധീനിച്ചിരുക്കുന്നത് എന്ന് നാം മനസ്സിലാക്കുമ്പോള്‍ തെയ്യം കാണാന്‍ വായനക്കാര്‍ക്കും കൊതിതോന്നും.

ജാഫ്‌നയില്‍ നിന്നു പ്രണയമെന്ന വികാരം തലയിലേന്തി മലബാറിലെ ഒരു ഗ്രാമത്തിലേക്ക് അവള്‍ വരുമ്പോള്‍ ഏതൊക്കെ പ്രതീക്ഷകളായിരിക്കും ഉണ്ടായിരിന്നിരുക്കുക. എന്നാല്‍ കഥാകാരന്‍ അക്കാര്യം പരോക്ഷമായി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവളെ കൂട്ടിക്കൊണ്ടുവന്നു ഒരാളുടെ മനസ്സ് നേരിട്ട് തുറക്കുകയാണിവിടെ. ശ്രീലങ്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന അയാള്‍ എങ്ങനെയാണ് അതൊക്കെ വിട്ടെറിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ താമസമാക്കി എന്ന് നാം ‘കലുങ്ക് ‘ എന്ന കഥയിലൂടെ വായിച്ചറിയണം.
അമേരിക്കയുടെ വടക്കുമാറി അലാസ്‌കയില്‍ നിന്നു കുറച്ചു ദൂരെ അംഗറേജ് എന്ന സ്ഥാലത്തിനടുത്തായി വിറ്റിയ എന്ന ഗ്രാമവും അവിടെ ആളുകള്‍ താമസിക്കുന്ന ഒരേയൊരു കെട്ടിടവും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് വഴി പൊലിഞ്ഞുപോയ ഒരു പ്രണയബന്ധത്തെക്കുറിച്ച് നമ്മളോട് പറയുന്ന കഥയാണ് ബിഗിച്ച് ടവേഴ്‌സ് എന്ന കഥ. രസകരമായി അവതരിപ്പിക്കുന്ന ഈ കഥയിലൂടെ വായനക്കാര്‍ കടന്നുപോകുമ്പോള്‍ ശ്രദ്ധിക്കുക, രണ്ട് അവസരങ്ങളിലാണ് (കാലം) ഇതിലെ സംഭവം നടക്കുന്നത് എന്നതാണ്.

മോചനദ്രവ്യം എന്ന കഥയില്‍ നമ്മള്‍ വായിച്ചെടുക്കുന്നത്, വിവാഹമോചനം തേടുന്ന സ്ത്രീകള്‍ ചിലപ്പോള്‍ ഈ പറഞ്ഞ മോചനദ്രവ്യം മാത്രം പ്രതീക്ഷിച്ചുകൊണ്ടല്ല. മനഃസമാധാനം എന്നൊന്ന് പണംകൊടുത്ത് നേടാനാവില്ല എന്നും ഓരോ സ്ത്രീക്കും അവരുടേതായ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും ഉണ്ടെന്നതാണ്.

ഒരാളുടെ പ്രയത്‌നം മറ്റൊരാള്‍ തട്ടിയെടുത്താല്‍ എന്താവും അവസ്ഥ! അത് ഒരു കുട്ടിയുടേതാകുമ്പോള്‍ അവന്റെ മനസ്സ് എത്രമാത്രം വേദനിച്ചുകാണും. നമ്മള്‍ ഓരോരുത്തരും കുട്ടികളായിരുന്നു, അന്ന് അനുഭവപ്പെട്ട ഒരു സംഭവം തന്മയത്വമായി അവതരിപ്പിക്കുകയാണ് ‘ലോഗ്ബുക് ‘ എന്ന കഥയിലൂടെ. കൂടാതെ കുട്ടികളുടെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു ചെറിയ അഴിമതിയും ഇതിലൂടെ തുറന്ന് കാട്ടുന്നു. അഴിമതി ചെറുതോ വലുതോ എന്നതല്ല കാര്യം, അത് തെറ്റ് തന്നെയാണ്. എന്നിരുന്നാലും ആ ഒരു മോഷണം മറന്ന് അവര്‍ സൗഹൃദം സൂക്ഷിക്കുന്നു എന്നതാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക.

രസകരമായ ഒരു അനുഭവത്തിലൂടെ നമ്മളെ കൂട്ടികൊണ്ടുപോവുകയാണ് ‘വരട്ട് ചൊറി ‘ എന്ന കഥയിലൂടെ. ഇതിലെ ‘വരട്ട് ചൊറി’ എന്ന വില്ലനെ അങ്ങനെതന്നെ കാണാതെ മനുഷ്യരിലെ അസുഖകരമായ ചില സ്വഭാവവിശേഷണമായി അതിനെ കാണുക. അപ്പോള്‍ നമ്മളിലെ ചില വൃത്തികെട്ട സ്വഭാവ സവിശേഷതകള്‍ വലിച്ചെറിയാന്‍ നമുക്ക് തോന്നും. ഇന്നും നാടകം കാണുക എന്നത് ഒരു ലഹരിതനെയാണ്. ഒരു നാടകപ്പറമ്പില്‍ നടക്കുന്ന സംഭവം രസകരമായി അവതരിപ്പിക്കുമ്പോള്‍ നമ്മളോര്‍ക്കുക, ആസ്വാദനം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. കൂടാതെ നമ്മുടെ കണ്ണില്‍ ചിലര്‍ക്ക് ചില കുറവുകള്‍ ഉണ്ടായെന്നിരിക്കാം. അതേസമയം അവര്‍ക്ക് മറ്റുപല കഴിവുകളും ഉണ്ടാകാമെന്നും അവരെ അതിന് അഭിനന്ദിക്കുകയും വേണമെന്ന് നമ്മളെ ഓര്‍മപ്പെടുത്തന്ന കഥയാണ് ‘വെളിച്ചം ഇല്ലാതാകുമ്പോള്‍ ‘ എന്ന കഥയിലൂടെ നാം മനസിലാക്കേണ്ടത്.

ഫ്രാന്‍സില്‍ നിന്നും വിശാലമനസ്‌കനായ ഒരു കലാകാരന്‍ ഒരു കുട്ടിയെ വളര്‍ത്താനായി കൊണ്ടുപോകുമ്പോള്‍ അവളുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയുന്നതിയനായി അയാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രയത്‌നവും സമര്‍പ്പണവും നാം അറിയേണ്ടതുണ്ട്. വരയായ് വര്‍ണ്ണമായ് എന്ന കഥയിലൂടെ കഥാകാരന്‍ മുംബൈ തെരുവിലൂടെ അലഞ്ഞുനടന്ന കൊച്ചു കലാകാരിയുടെ ജീവിതം വരച്ചുകാണിക്കുന്നു.

നാലുവര്‍ണ്ണങ്ങള്‍ എന്ന കഥ വായിക്കുമ്പോള്‍ സങ്കടത്തിന്റെ കണ്ണുനീര്‍ പൊടിയുകയും അതേസമയം സന്തോഷത്താല്‍ ഹൃദയം തുടിക്കുകയും ചെയ്യും. ഒരു പെണ്‍കുട്ടി സ്വന്തം പ്രയത്‌നത്താല്‍ ജീവിതവിജയം നേടുമ്പോള്‍ നമ്മളില്‍ ആര്‍ക്കാണ് സന്തോഷിക്കാതിരിക്കാന്‍ ആവുക? നാല് വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിതറി വായനക്കാര്‍ അവള്‍ക്ക് ആശംസകള്‍ നേരാതിരിക്കില്ല. കര്‍ണ്ണാടകത്തിലെ പൂക്കള്‍ വിരിയിക്കുന്ന ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് കേള്‍ക്കാനാകും , ചില സ്ത്രീ ജന്മങ്ങള്‍ ചതിക്കപ്പെട്ട് ജീവിതം അവസാനിപ്പിച്ച കഥകള്‍. പൂക്കളുടെ ഭംഗിപോലെയല്ല ചിലരുടെ ജീവിതങ്ങള്‍. മനസ്സിന്റെ തീച്ചൂളയിലേക്ക് നടന്നുകയറുന്ന പെണ്‍കുട്ടിയെ നമുക്ക് പാട്ടവിളക്ക് എന്ന കഥയില്‍ കാണാം.

കൂട്ടിയിട്ട കരിയിലകളില്‍ ചില കിളികള്‍ ഒളിച്ചിരിപ്പുണ്ടാകും, നമുക്ക് അറിയുകയേ ഇല്ല. എന്നാല്‍ എന്തെങ്കിലും അനക്കമുണ്ടായാല്‍ അവറ്റകള്‍ കൂട്ടത്തോടെ പറന്നുപൊങ്ങും. അത്തരം മനുഷ്യര്‍ നമുക്കുചുറ്റും ഉണ്ടാകാം. അവരെ തിരിച്ചറിയാതെ, അല്ലെങ്കില്‍ അവര്‍ അവിടെ ഉണ്ടെന്നറിയാത്ത നമ്മള്‍ കടന്നു ചെല്ലുകയും അവര്‍ പേടിപ്പെടുത്തി പറന്നുപോവുകയും ചെയ്യുന്നു. അത്തരം ചിലരുടെ കഥകള്‍ കരിയിലക്കിളികള്‍ എന്ന കഥയിലൂടെ വായനക്കാരിലെത്തുന്നു.

ഗൃഹാതുരത്വം എന്നത് ആര്‍ക്കും പിടിപെടാം. ചിലപ്പോള്‍ പ്രായമേറെ ചെല്ലുമ്പോള്‍ അതുകൂടിക്കൂടിവന്നെന്നും വരാം. ഒരമ്മ നാടിനെ സ്വപ്‌നം കണ്ട് കഴിയുമ്പോള്‍ കൂടെയുള്ളവര്‍ അത് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആ അമ്മയുടെ ആഗ്രഹസാഫല്യം വിവരണാതീതമാകുന്നു. അന്യ നാടുകളില്‍ ജീവിക്കുന്ന ഒരു അമ്മയെ നമുക്ക് ഞൊട്ടാനൊടിയന്‍ എന്ന കഥയില്‍ വായിച്ചെടുക്കാം.

ഓരോരുത്തര്‍ക്കും ജീവിക്കാനുള്ള സ്വന്തന്ത്ര്യം പോലെത്തന്നെ മരിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് പറയുന്ന കഥയാണ് ലിവിങ് വില്‍. മേഴ്‌സി കില്ലിംഗ് – ദയാവധം എന്ന് നാം കേട്ടിരിക്കും. മരിക്കാന്‍ കിടക്കുന്ന ഒരാളെ മരണത്തിന് വിട്ടുകൊടുക്കണമെന്ന് ബന്ധുക്കള്‍ അപേക്ഷിക്കുന്നതാണ് അത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തനിക്ക് മരിക്കാനുള്ള അനുവാദം ചോദിക്കുന്ന അപേക്ഷയുണ്ട്. അതിന് വേണ്ടി മനസിനെ സന്നദ്ധമാക്കണമെങ്കില്‍ ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കും.

ഈ കഥകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വസ്തുത, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൂടുതലായി വരച്ചുകാട്ടുന്നു എന്നുള്ളതാണ്. അവര്‍ അനുഭവിക്കുന്ന കഷ്ടതകളും അവഗണനയും വായനക്കാരുടെ മനസില്‍ കാരിരുമ്പ് പോലെ തറച്ചുകേറുന്ന അനുഭവം ഉണ്ടാകുന്നു. പ്രേംരാജ് കെ.കെ യുടെ മുന്‍ സമാഹാരങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്‍ വളരെ പ്രാധാന്യം ഉള്ളവയാണ്. എന്നാല്‍ സുലോഷോവ ഡയറി എന്ന സമാഹാരത്തില്‍ കൂടുതല്‍ കഥകളും സ്ത്രീ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണ്. അതുകൊണ്ട് സ്ത്രീ സമൂഹം വായിക്കേണ്ടുന്ന ഒരു സമാഹാരമാണ് സുലോഷോവ ഡയറി. പലയിടത്തും വരികള്‍ക്കിടയിലൂടെ നാം കടന്നുപോകുമ്പോള്‍ വായനക്കാര്‍ അതിശയിക്കുന്ന തരത്തിലുള്ള സ്ത്രീ വികാരങ്ങള്‍ നമുക്കതില്‍ കാണാം.

 

Tags: Book Reviewഡോ. പ്രേംരാജ് കെ.കെസുലോഷോവ ഡയറിSuloshova Diaryshort story collection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

Varadyam

വായന: മലയാള നോവലില്‍ ഒരു പുതുപ്പിറവി

Varadyam

വായന: മനസ്സിനെ നീറ്റുന്ന കനലോര്‍മകള്‍

Varadyam

വായന: എരിഞ്ഞുതീരും നിനവുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.