ഗ്രാമക്കണ്ണൊളി തെളിയും
കളിയാട്ടക്കാഴ്ച തരും
മിഴിവഴികളില്‍ സാഫല്യം
കര്‍ണ്ണാരവ ശ്രുതിയുണരും
ഗതനാളിന്‍ സ്മൃതി പുണരും
തകിലിന്‍ തല തല്ലുന്നാ
തുടിതാളം ഹൃദയതലേ
ചെണ്ടകളില്‍ ദ്രുതതാളം
കൊമ്പുവിളി സ്വരമേളം
തിരുവങ്കണ മതിലകമേ
തെയ്യത്തിരു രൂപമെഴും
നേരത്താത്തിരുമുമ്പില്‍
നൊമ്പര മുഖമിഴി വഴിയേ
സാന്ത്വനമൊഴി വരമരുളും
തൊഴുകൈത്തല പൊന്‍കുറിയും
ചെക്കിപ്പൂ ചെറുതരിയും
നന്മ തരും നിര്‍മ്മാല്യം
ചൊരിയുമൊരു പുരുഷാരം
ഋതുഭേദ കുളിര്‍ നിറയും
ചൈതന്യ പ്രഭ പകരും
കാലമിനിയുരുളീടും
കോലത്തിരി നാട്ടറിവായ്
















