തിരുവനന്തപുരം: വീണ്ടും കാട്ടാന ആക്രമണം. പാലോടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴിയില്‍ മുല്ലച്ചലിനു സമീപമാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ജിതേന്ദ്രനെ ചവിട്ടി മറിച്ച് ഇടുകയായിരുന്നു. ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടല്‍ ഉള്ളതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി,
















