അഹമ്മദാബാദ്: ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു വിദേശരാജ്യങ്ങളോടുള്ള ആശ്രിതത്വമാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പലും സെമികണ്ടക്ടര്‍ ചിപ്പുകളും എല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നും ആത്മനിര്‍ഭരതയ്‌ക്കുള്ളശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ ഭാവ് നഗറില്‍ കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമുദ്ര സെ സമൃദ്ധി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയിലെ ചരക്കുകള്‍ ലോകമെമ്പാടും എത്തിക്കുന്നതിനായി വിദേശ ഷിപ്പിങ്ങ് കമ്പനികള്‍ക്ക് വര്‍ഷം തോറും ആറ് ലക്ഷം കോടി രൂപയാണ് ഇന്ത്യ നല്‍കുന്നത്. നമ്മുടെ രാജ്യത്തെ പ്രതിരോധ ബജറ്റിന് തുല്ല്യമാണ് ഈ തുക. 50 വര്‍ഷം മുന്‍പ് മെയ് ഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങളുടെ കടല്‍ വഴിയുള്ള നീക്കത്തിന് 40 ശതമാനവും ഉപയോഗിച്ചിരുന്നു ഇന്ത്യന്‍ കപ്പലുകള്‍ ആയിരുന്നുവെന്നും മോദി പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഇന്ത്യ സ്വയം പര്യാപ്തമാകണം. – മോദി പറഞ്ഞു. എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് 1.32 ലക്ഷം രൂപയില്‍ നിന്നും ഒറ്റയടിക്ക് 88 ലക്ഷമാക്കി ഉയര്‍ത്തിയ ട്രംപിന്റെ നടപടിയ്‌ക്കെതിരായ പരോക്ഷമായ ആഹ്വാനം കൂടിയാണ് ഈ പ്രസ്താവന വഴി മോദി നടത്തിയത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രാധാന്യമാണ് മോദി ഈ ചടങ്ങില്‍ ഊന്നിപ്പറഞ്ഞത്.
From chips to ships, we must manufacture everything in India. With this vision, the country’s maritime sector is now moving towards next-generation reforms. pic.twitter.com/yOXYdVgZNr
— Narendra Modi (@narendramodi) September 20, 2025
















