പത്തനംതിട്ട : ഒടുവിൽ അയ്യന് മുന്നിൽ വിളക്ക് കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ . പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായാണ് പിണറായി അയ്യപ്പന്റെ വിഗ്രഹത്തിന് സമീപം വിളക്ക് കൊളുത്തിയത് . അതുമാത്രമല്ല ഭഗവദ് ഗീത സൂക്തങ്ങൾ വരെ ഉദ്ദരിച്ചായിരുന്നു പ്രസംഗം .ശബരിമല സവിശേഷമാണ്, ഒരു പ്രത്യേക മതത്തിനും മാത്രമായി പരിമിതപ്പെടുത്താത്ത ഒരു ആത്മീയത വാഗ്ദാനം ചെയ്യുന്ന ഇടമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഒരുകാലത്ത് ഇരുട്ടിന്റെ മറപറ്റി ആക്ടിവിസ്റ്റുകളെ പതിനെട്ടാം പടി ചവിട്ടിച്ച അതേ പിണറായി സർക്കാർ തന്നെ ഇന്ന് ആ അയ്യപ്പന്റെ മുന്നിൽ നിലവിളക്ക് കൊളുത്തുന്നത് കാലം കാത്തുവച്ച മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ് . തെരഞ്ഞെടുപ്പിനു വേണ്ടിയായാലും, പത്ത് വോട്ട് കിട്ടാനായാലും ഒടുവിൽ പിണറായിയ്‌ക്കും അയ്യന് മുന്നിൽ വരേണ്ടി വന്നുവെന്ന് പറയുന്നവരുമുണ്ട് . നീ കഴുകനെ പോലുയർന്നു പറന്നാലും, നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും, അവിടെനിന്നെല്ലാം ഞാൻ നിന്നെ താഴെയിറക്കുമെന്ന ഡയലോഗ് ഇപ്പോൾ അന്വർത്ഥമായെന്നും ചിലർ പറയുന്നു.















