തൃശൂര്‍:യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി.ബസില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. മനക്കൊടി നടുമുറി ദേശത്ത് അറക്കല്‍ വീട്ടില്‍ ടോണി (52) ആണ് അറസ്റ്റിലായത്.
തൃശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം ഉണ്ടായത്. സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചെന്നാണ് കേസ്.
നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ടോണി.
















