ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിദേശ ഗുരുവും സോണിയാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനും വിദേശത്ത് കോണ്‍ഗ്രസിന് വേണ്ടി കരുക്കള്‍ നീക്കുകയും ചെയ്യുന്ന സാംപിത്രോദയുടെ രാജ്യവിരുദ്ധ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാകിസ്ഥാനിലും, ബംഗ്ലാദേശിലും, നേപ്പാളിലും, എത്തുമ്പോൾ കുടുംബത്തിലെത്തിയ ഫീൽ എന്നായിരുന്നു സാം പിത്രോദയുടെ കമന്‍റ്.
പ്രതിഷേധം ശക്തമായതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു. താന്‍ അങ്ങിനെ ഉദ്ദേശിച്ചല്ല അങ്ങിനെയൊരു പ്രസ്താവന നടത്തിയത് എന്നാണ് സാം പിത്രോദയുടെ വിശദീകരണം.
പൊതുവേ പാകിസ്ഥാന് സ്തുതി പാടലും ഇന്ത്യയെ ഇകഴ്‌ത്തലും ഇപ്പോള്‍ രാജ്യത്ത് പതിവായിരിക്കുകയാണ്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീ അജണ്ടയുമാണ്. എഴുത്തുകാരി അരുന്ധതീ റോയിയുടെ പാകിസ്ഥാന്‍ അനുകൂല വീഡിയോ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നേപ്പാളും ബംഗ്ലാദേശും ഈയിടെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകളെ അട്ടിമറിച്ചതിന്റെ പേരില്‍ വിവാദത്തിലായ രാജ്യങ്ങളാണ്. ഇവിടുത്തെ യുവാക്കളാണ് ആ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബംഗ്ലാദേശിലേത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ കലാപമായിരുന്നു. നേപ്പാളിലെ കലാപത്തിന് പിന്നില്‍ ജെന്‍ സീ എന്ന് വിളിക്കപ്പെടുന്ന കൗമാരവിഭാഗമായിരുന്നു. പക്ഷെ ഈ രണ്ട് കലാപത്തിന് പിന്നിലും അമേരിക്കയില്‍ നിന്നുള്ള ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇന്ത്യയിലെ നേപ്പാളിലും ബംഗ്ലാദേശിലും നടന്നതുപോലെയുള്ള കലാപം ഉണ്ടായേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് ഈ രണ്ട് രാജ്യങ്ങളേയും പിന്നെ പാകിസ്ഥാനേയും പുകഴ്‌ത്തിക്കൊണ്ടുള്ള സാം പിത്രോദയുടെ പരാമര്‍ശം ഉണ്ടായത്.
















