ആലപ്പുഴ: അഞ്ചാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കളായി. 25 ലക്ഷം രൂപയാണ് സമ്മാനം. നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, ചങ്ങനാശേരി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ടൗണ്‍ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ്,ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ജേതാക്കളായത്. വിബിസി കൈനകരിയുടെ കരുത്തിലാണ് വീയപുരം കപ്പുയര്‍ത്തിയത്.
വിബിസി മൂന്ന് മിനിറ്റ് 33 സെക്കന്റ് 34 മൈക്രോസെക്കന്റ് കൊണ്ടാണ് തുഴഞ്ഞ് ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടന്‍ തൊട്ടുപിന്നാലെ 3 മിനിറ്റ് 33 സെക്കന്റ് 62 മൈക്രോസെക്കന്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനം നേടിയ ടീമിന് സമ്മാനമായി 10 ലക്ഷം രൂപ ലഭിക്കും.
വള്ളംകളി പ്രേമികളെ ആവേശം കൊളളിക്കാന്‍ ഐപിഎല്‍ മാതൃകയില്‍ നടക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്. മൂന്ന് മാസം നീളുന്ന മത്സരങ്ങള്‍ ഡിസംബര്‍ ആറിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. ആകെ 5.63 കോടി രൂപയുടെ സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കും.
















