നമോ നമ… മോദിക്ക് പിറന്നാൾ ഗാനം ; വൈറലായി റിക്കാർഡിലേക്ക്..
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാളിന് തയാറാക്കിയ വീഡിയോ ഗാനം വൈറൽ. എല്ലാ ഭാഷകളിലും തയാറാക്കിയിറക്കിയ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ വേഗം കണ്ടാൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോ എന്ന റിക്കാർഡിലേക്ക് എത്തിക്കൂടായ്‌കയില്ല. ടെലിവിഷൻ ചാനലുകളിലുൾപ്പെടെ വീഡിയോ പ്രചരിക്കുന്നുണ്ട്.
മലയാളത്തിൽ സുരേഷ് ഗോപി, ശോഭന, മേനക തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഇതര ഭാഷയിൽ നിന്ന് മൊഴിമാറ്റം ചെയ്ത പാട്ട് ഇങ്ങനെ:
നമോ നമോ നമോ നമോ
കത്തിപ്പടരും മിന്നൽ നീയല്ലേ ഇന്നീ മന്നിൽ അധിപൻ നീയല്ലേ
എന്നും കാവലായി നീ കൂടെ നിന്നു നീ വീര തോഴനായി
വിജയത്തിൻ പാതയിൽ മുന്നേറി
വികസനപ്പോരാട്ടമായ്
പലനാളായ് ചുവടേന്തും ജനനായകാ നാടിന്റെയാവേശമായ്
നീയിരമ്പി വന്ന കടലായ്എന്നും ഉയർന്നു വന്നു തനിയേ
ഇന്നീ ലോക നിറുകയിൽ പ്രൗഢിയോടെ നാം
ഒന്നുചേർന്നു നിൽപ്പൂ
ഇന്നീ ഭാരതം നിന്നിൽ തുടരട്ടെ
മണ്ണിൽ നിൻസ്വനം എന്നും ഉയരട്ടെ
എന്നും കാവലായി നീ കൂടെ നിന്നു നീ വീര തോഴനായി
നമോ നമ….
കാണാം:
















