കോട്ടയം: ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് പുരുഷ നഴ്‌സ് മരിച്ചു. കട്ടപ്പന സ്വദേശി ജിതിനാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടുക്കി കാഞ്ചിയാറില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് രോഗിയുമായി എത്തിയ ‘108’ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.
വെളളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്‌ക്ക് സമീപമായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ -പാലാ റോഡില്‍ ഗതാഗത തടസവം ഉണ്ടായി.
















