ന്യൂദൽഹി: ദൽഹി സർവകലാശാലയിലെ (ഡുസു-ഡിയുഎസ് യു) വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആറ് റൗണ്ട് വോട്ടെണ്ണിയപ്പോൾ പ്രധാനപ്പെട്ട നാലിൽ മൂന്നു സീറ്റിലും എബിവിപിക്ക് വൻ മുന്നേറ്റം. 18 റൗണ്ടാണ് വോട്ടെണ്ണൽ. മൂന്നുമണിയോടെ അവസാന ഫലം അറിയാം.
തോൽവി ഉറപ്പായതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വഴി പിന്തുടർന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് എതിരേ എൻഎസ് യു നേതാക്കൾ പ്രസ്താവനകൾ ഇറക്കിത്തുടങ്ങി.
ആറു റൗണ്ട് പൂർത്തിയായപ്പോൾ വോട്ടുനില ഇങ്ങനെ:
പ്രസിഡന്റ്: എബിവിപി-1696 വോട്ട്. എൻഎസ് യുഐ: 714. വൈസ്പ്രസിഡന്റ്: എബിവിപി-12022, എൻഎസ് യു- 1606. സെക്രട്ടറി: എബിവിപി-1410, എൻഎസ് യു-845. ജോയിന്റ് സെക്രട്ടറി: എബിവിപി-1315, എൻഎസ് യു-877.
















