പാലക്കാട് : എലുമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് കുടുംബ വഴക്കിനിടെ കല്ലുവെട്ടിയ കുഴിയില്‍ വീണ് യുവതി മരിച്ചു. കോട്ടയം സ്വദേശിനി അഞ്ജുമോളാണ് (24)മരിച്ചത്. ഭര്‍ത്താവ് വാക്കടപ്പുറം ആച്ചിരി യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴക്കിനിടെ കഴുത്തിനു പിടിച്ചു തള്ളിയപ്പോള്‍ അഞ്ജു കല്ലുവെട്ടിയ കുഴിയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാക്കടയില്‍ ഇവര്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്.
















