Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: ദ്വാരപാലകരുടെ സ്വര്‍ണ പീഠങ്ങളും കാണാനില്ല, സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 18, 2025, 11:52 am IST
in Kerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനിടെ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി ശബരിമലയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികള്‍ തന്ത്രിയുടെ പോലും അനുമതിയില്ലാതെ ചെന്നൈയിലേക്ക് കടത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണ പീഠങ്ങളും നഷ്ടപ്പെട്ടെന്ന് വെളിവായി.

ശില്‍പ്പങ്ങള്‍ക്കൊപ്പം സ്വര്‍ണ പീഠം കൂടി നല്കിയിരുന്നതായി സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് വ്യക്തമാക്കിയത്. ഇവ എവിടെയെന്ന് അറിയില്ലെന്നും മൂന്നു പവന്‍ സ്വര്‍ണമാണ് ഇതിനുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ ഘട്ടത്തില്‍ അവിടെത്തന്നെ പീഠ നിര്‍മാണവും ആരംഭിച്ചിരുന്നു. മൂന്നു പവനാണ് ഉപയോഗിച്ചത്. മറ്റു ലോഹങ്ങളും കൂടി ചേര്‍ന്നതായിരുന്നു പീഠം.

കൊവിഡായതിനാല്‍ ഒരുകൂട്ടം ഭക്തരെ ഏല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. പീഠം സ്ഥാപിക്കുമ്പോള്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. ശബരിമലയിലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ, അതല്ല പീഠം സന്നിധാനത്തെത്തിച്ച ഭക്തര്‍ക്ക് തിരികെ നല്കിയോ എന്നതിലും വ്യക്തത വരണം. വിജിലന്‍സ് പരിശോധനയില്‍ ഇതും ഉള്‍പ്പെട്ടേക്കും. പീഠം സന്നിധാനത്തെത്തിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പം ഘടിപ്പിക്കാനായില്ലെന്നും മാത്രമാണ് അറിയാനായതെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിവരവും ആറു വര്‍ഷമായി തനിക്ക് ബോര്‍ഡില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്നപ്പോള്‍ പീഠം കൂടി ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതില്ലായിരുന്നെന്നു വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനാണ് ഹൈക്കോടതി തീരുമാനം. ആഗോള അയ്യപ്പ സംഗമത്തിന്റെ സുതാര്യത സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലും സംഭാവന സ്വീകരിക്കുന്നതിലും കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കണമെന്നും കോടതി പറഞ്ഞു.

Tags: governmentSannidhanamHigh Court CriticismGlobal Ayyappa SangamamFraudsGold pallsDwarpalaka sculpturesDevaswom BoardSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.