കൊച്ചി: ചാനലുകളും സോഷ്യല്‍ മീഡിയയും വഴി സ്ത്രീകളെ നിരന്തരം അധിക്ഷേപങ്ങള്‍ക്ക് വിധേയമാക്കുന്നത് അടുത്തിടെയായി വര്‍ധിച്ചുവരികയാണെന്നും ഇത്തരത്തില്‍ അധിക്ഷേപിക്കപ്പെട്ട നടി പൊലീസിന് പരാതി നല്‍കിയത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ പലരൂപത്തിലാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം ശക്തപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
എഴുത്തുകാരി ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേരളം ആദരിക്കുന്ന ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണ്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
















