കാസര്‍കോട്: കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂര്‍ കോറോത്ത് ഗിരീഷാണ് അറസ്റ്റിലായത്. അതേസമയം പ്രതികളിലൊരാളായ യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബേക്കല്‍ എ ഇ ഒ സൈനുദ്ദീന്‍, പാലക്കാട് റെയില്‍വേ ഡിവിഷന്‍ ജീവനക്കാരനായ ചിത്രരാജ് ഉള്‍പ്പെടെ ഒന്‍പതുപേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ആറ് പേരെക്കൂടി ഇനി പിടികൂടാനുണ്ട്.
ചന്തേര സ്റ്റേഷനില്‍ എട്ട് കേസുകളിലായി പത്ത് പേരും, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലായി ആറ് പേരുമാണ് പ്രതികള്‍. വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ഡേറ്റിംഗ് ആപ്പില്‍ 18 വയസു കാണിച്ച് കുട്ടി രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം.
















