ന്യൂദല്‍ഹി:അരുന്ധതീറോയി എന്ന എഴുത്തുകാരി ഇന്ത്യയില്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് അവരുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ ഗോവയിലെ ഹിന്ദു-ക്രിസ്ത്യന്‍ സൗഹൃദം തകര്‍ക്കാനുള്ള അരുന്ധതീറോയിയുടെ പ്രസ്താവന വിവാദമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
1961ല്‍ ഗോവയുടെ മോചനം എന്നതിന് പിന്നില്‍ ഒരു നുണക്കഥ ഒളിച്ചുകടത്തുകയാണ് അരുന്ധതീ റോയി. ക്രിസ്ത്യാനികളുടെ മേല്‍ സവര്‍ണ്ണഹിന്ദുക്കള്‍ നടത്തിയ ആക്രമണമാണ് യഥാര്‍ത്ഥത്തില്‍ ഗോവയുടെ മോചനം എന്നാണ് അരുന്ധതീറോയി വ്യാഖ്യാനിക്കുന്നത്.
അരുന്ധതീറോയിയുടെ ഈ പ്രസ്താവന ചരിത്രവുമായി ബന്ധമില്ലാത്ത ഒന്നാണ്. ക്രിസ്ത്യാന്‍ സമൂഹത്തെ ഹിന്ദുക്കള്‍ക്ക് എതിരായി തിരിക്കുക എന്ന ടൂള്‍ കിറ്റാണ് അരുന്ധതീ റോയി എടുത്തുപയറ്റുന്നത്. പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തില്‍ നിന്നും ഗോവയെ ഇന്ത്യന്‍ സൈന്യം മോചിപ്പിച്ച സംഭവമാണ് 1961 ഡിസംബര്‍ 19ലെ ഗോവയുടെ മോചനദിനം. 450 വര്‍ഷം നീണ്ട പോര്‍ച്ചുഗീസുകാരുടെ ആധിപത്യമാണ് 36 മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം അവസാനിപ്പിച്ചത്. അതിനെയാണ് അരുന്ധതീ റോയി ക്രിസ്ത്യാനികള്‍ക്കെതിരെ സവര്‍ണ്ണഹിന്ദുക്കള്‍ നേടിയ വിജയമായി വ്യാഖ്യാനിച്ചിരിക്കുന്നത്.
















