Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രേയാംസ് കുമാർ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകൾ നിരത്തി ശ്രീജിത്ത് പണിക്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 03:41 pm IST
in Kerala

തിരുവനന്തപുരം: മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനൽ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ .  വിവാദസംപ്രേഷണങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ  വിമർശനം മുന്നോട്ടുവച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാൾ ദിനത്തിൽ മാതൃഭൂമി ടിവി സംപ്രേഷണം ചെയ്ത ‘മോദി@75’ പരിപാടി, ആശംസകൾക്കുപകരം രാഷ്‌ട്രീയ വിമർശനങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രീതി കുറഞ്ഞു, വിലക്കയറ്റം വർധിച്ചു, അസമത്വം കൂടിയതോടെ ജീവിത നിലവാരം താഴ്ന്നു, പട്ടിണി സൂചിക, സന്തോഷ സൂചിക, മാധ്യമസ്വാതന്ത്ര്യ സൂചികകളിൽ ഇന്ത്യ പിന്നിലായി, ഭരണഘടനാ സ്ഥാപനങ്ങൾ ദുര്‍ബലമായി തുടങ്ങിയ പരാമർശങ്ങൾ മാത്രമായിരുന്നു ആ പരിപാടിയിലുണ്ടായതെന്ന് പണിക്കർ പറഞ്ഞു.

ഇതിന് മറുപടി രൂപത്തിലാണ് ശ്രേയാംസ് കുമാറിന്   പിറന്നാള്‍ ആശംസകള്‍ എന്നതരത്തില്‍
അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്നു. പണിക്കറുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

“ബഹു. ശ്രേയാംസ് കുമാറിന് പിറന്നാൾ ആശംസകൾ. താങ്കൾ മാതൃഭൂമിയുടെ തലപ്പത്ത് എത്തിയശേഷം മാതൃഭൂമി വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധമെന്ന പേരിൽ ഏതോ വിഡിയോ ഗെയിമിന്റെ ദൃശ്യങ്ങൾ കാണിച്ച് പ്രേക്ഷകരെ മണ്ടന്മാരാക്കാൻ ശ്രമിച്ചത് നമ്മുടെ ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ സംഭവം ആയിരുന്നു.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ പേര് എസ്എംഎസ് അയച്ചാൽ ഐസ്‌ക്രീം സമ്മാനം എന്നറിയിച്ച സ്ഥാപനത്തിന്റെ മനുഷ്യത്വരാഹിത്യം നാട്ടുകാർ കണ്ടറിഞ്ഞു.

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യക്ക് അലർജി ഉണ്ടായപ്പോൾ, കുംഭമേളയിലെ തിരക്കിൽ അവർ കുഴഞ്ഞുവീണുവെന്ന തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചവർക്ക് എന്ത് കുംഭമേള, ഏത് സ്റ്റീവ് ജോബ്‌സ്, എന്തിന്റെ ധാർമികത!

ജി.എൻ. സായിബാബക്കെതിരെ സുപ്രീംകോടതി വിധി വന്നപ്പോൾ ഷിർദി സായിബാബയുടെ ദൃശ്യങ്ങളും ഭക്തിഗാന ആൽബവും പ്രദർശിപ്പിച്ചവർക്ക് എന്ത് ഷിർദി, ഏത് ബാബ, എന്തിന്റെ പൊതുവിജ്ഞാനം!

അഞ്ചരക്കൊല്ലം മുൻപത്തെ നിയമസഭ രേഖയെ ബ്രേക്കിങ് ന്യൂസെന്നു കാട്ടി വാർത്ത കൊടുത്തവർ ജനങ്ങളുടെ സാമാന്യബോധത്തെയാണു വെല്ലുവിളിച്ചത്.

ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ മീററ്റിനെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമാക്കിയവർക്ക് ഡെമോഗ്രഫി എന്താണെന്ന് അറിയില്ലെന്നും വ്യക്തമായി.

ട്വിറ്ററിനെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കുമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയപ്പോൾ, ആപ്പിൾ ട്വിറ്ററിനെ ബ്ലോക്ക് ചെയ്‌തുവെന്ന തലക്കെട്ട് നൽകിയവർക്ക് ഐ.ടി വാർത്തകളെക്കുറിച്ചും ഇംഗ്ലീഷിനെക്കുറിച്ചും ധാരണയില്ലെന്ന് തെളിഞ്ഞു.

ഇന്ത്യൻ ഹോക്കി ടീമിന് ‘അഭിനന്ദങ്ങൾ’ കൊടുത്ത് പോസ്റ്റർ ചെയ്തവൻക്ക് മലയാളം പോലും അറിയില്ലെന്ന് തെളിഞ്ഞു.

പിന്നെ ഏഷ്യാ കപ്പിലെ ഇന്ത്യ–പാകിസ്ഥാൻ റിപ്പോർട്ടിങ്ങും.

ഓ, യാ! അങ്ങേയ്‌ക്ക് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ!”

പണിക്കറുടെ ഈ കർശനവിമർശന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുകയാണ്.

Tags: Sreejith PanickerM V Sreyams kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉഡാന്‍ യാത്രി കഫെയിലെ 10 രൂപയുടെ ചായ ആസ്വദിക്കുന്ന ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

എയർപോർട്ടിൽ 10 രൂപയ്‌ക്ക് ചായ നല്‍കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ ‘ഉഡാൻ യാത്രി കഫെ’ സൂപ്പര്‍ഹിറ്റ്; ചിത്രം പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

Kerala

ഗുണ്ടകൾ അതിക്രമിച്ച് താമസിക്കുന്നതിന് തുല്യമാണ് രാമക്ഷേത്രമെന്ന് കമന്റ് : അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച സുഖമാണിത് കോയേ എന്ന് ശ്രീജിത് പണിക്കർ

Kerala

മകരവിളക്ക് തെളിഞ്ഞില്ല , തെളിയിച്ചുവെന്ന് റിപ്പോർട്ടർ ചാനൽ ; മരം മുറിഞ്ഞു എന്നതിനല്ല “മരം മുറിച്ചു” എന്നതിനാണ് പ്രസക്തിയെന്ന് ശ്രീജിത്ത് പണിക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.