കോഴിക്കോട് : പൊലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് കെ എസ് യു നേതാവിന്റെ ഭീഷണി പ്രസംഗം. കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജാണ് ഭീഷണി മുഴക്കിയത്.
പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഏകദിന ഉപവാസ സമരത്തിലാണ് ഭീഷണി പ്രസംഗം. കുറ്റ്യാടി സി.ഐ കൈലാസനാഥ്, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന ബിജുരാജ് എന്നിവര്‍ക്കെതിരെയാണ് കെ എസ് യു നേതാവ് ഭീഷണി മുഴക്കിയത്.
സിപിഎമ്മിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന വ്യക്തിയാണ് കൈലാസ് നാഥെന്നും കൈക്കൂലിക്കാരനാണെന്നും സൂരജ് ആരോപണമുന്നയിച്ചു. കൈലാസനാഥോ ബിജുരാജോ കെഎസ്യു സമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ വന്നാല്‍ തലയടിച്ചു പൊട്ടിക്കാന്‍ ജില്ലയിലെ കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും തയാറാകുമെന്ന് സൂരജ് പറഞ്ഞു. അതിനിടെ വി ടി സൂരജിന്റെ ഭീഷണി പ്രസംഗത്തിനെതിരെ നടക്കാവ് പൊലീസ് കേസ് എടുക്കുമെന്നാണ് വിവരം.
















