കാസര്‍കോട്: ബന്തടുക്ക ഉന്തത്തടുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉന്തത്തടുക്കയിലെ സവിതയുടെ മകളും കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ദേവിക (15) ആണ് മരിച്ചത്. രാവിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ദേവികയുടെ പിതാവ് നേരത്തെ മരിച്ചു പോയതാണ്.















