പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും ഊട്ടുപുര കൊട്ടാരത്തില്‍ സുമംഗല തമ്പുരാട്ടിയുടെയും ചിറ്റൂര്‍ കീഴേപ്പാട്ട് ഇല്ലത്ത് ദാമോദരന്‍ മൂസ്സതിന്റെയും മകള്‍ മാളവിക (മാളു,26) നിര്യാതയായി. ആശൂലം ആയതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു. ശുദ്ധിക്രിയകള്‍ക്കു ശേഷം 27 ന് തുറക്കും .
മാളവികയുടെ ശവസംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് തൃപ്പൂണിത്തുറയില്‍ നടക്കും. സഹോദരന്‍: അഭിജിത്ത് വര്‍മ്മ. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി എം.എര്‍ സുരേഷ് വര്‍മ്മ മാതൃ സഹോദരനാണ്്.
















