വയനാട് : പാരമ്പര്യ നെൽക്കർഷകൻ ചെറുവയൽ രാമന്റെ വീട്ടിലും കൃഷിയിടത്തിലും പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയ ചിത്രങ്ങൾ പങ്ക് വച്ച് പുതിയ വാദങ്ങൾ ഉയർത്തുകയാണ് കോൺഗ്രസ് . തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പ്രിയങ്ക ചെറുവയൽ രാമന്റെ എടവക കമ്മനയിലെ വീട്ടിലെത്തിയത്. ‘ പ്രിയങ്ക തനി നാട്ടിൻപുറത്തുകാരിയായി ‘ എന്നാണ് കോൺഗ്രസിന്റെ പുകഴ്‌ത്തൽ .
അതേസമയം ചെറുവയൽ രാമനെ അടക്കമുള്ള കർഷകരെ പ്രിയങ്ക തേടിവരാൻ കാരണം മോദി സർക്കാർ താഴേക്കിടയിലേയ്‌ക്ക് ഇറങ്ങി ചെന്നതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . പ്രിയങ്കയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. റീൽസ് ഒക്കെ കൊള്ളാമെന്നും, പക്ഷെ ഈ ശ്രീ. ചെറുവയൽ രാമനേയും കണ്ടെത്തി ആദരിച്ചത് നരേന്ദ്രമോദി സർക്കാരാണെന്നും കെ സുരേന്ദ്രൻ പറയുന്നു.
‘ റീൽസ് ഒക്കെ കൊള്ളാം.മാഡത്തിന്റെ ഭരണകാലത്ത് പത്മ അവാർഡുകളൊക്കെ പ്രാഞ്ചികൾക്കും മുതലാളിമാർക്കും വീതം വെപ്പായിരുന്നു. ശ്രീ. ചെറുവയൽ രാമനേയും കണ്ടെത്തി ആദരിച്ചത് നരേന്ദ്രമോദി സർക്കാരാണ്.‘ എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
















